DustbinMedia

ഏകലവ്യന്‍മാര്‍ ആരൊക്കെ?

മനോരമയിലെ ബിപിന്‍ കെ സി ഫ്രീഡം ഓഫ് എക്സ്പ്രഷനു വേണ്ടിയൊന്നുമല്ല ഏകലവ്യന്‍ എന്ന പേരില്‍ ലേഖനമെഴുതിയത്. പരദൂഷണം പറയുമ്പോള്‍ സാമാന്യജനത്തിനു കിട്ടുന്ന ഒരു ആത്മസംതൃപ്തിയുണ്ടല്ളോ, അത് ലഭിക്കാന്‍ വേണ്ടി മാത്രമാണ്. സഹപ്രവര്‍ത്തകരെകുറിച്ചാവുമ്പോള്‍ അതിന്‍െറ തോത് കുടുമായിരിക്കും.

സ്വന്തം ലേഖിക

ഏകലവ്യന്‍ പുരാണത്തിലെ ഒരു കഥാപാത്രമാണ്. കൗരവഗുരുവായ ദ്രോണാചാര്യരുടെ ശിഷ്യനാവണമെന്നതായിരുന്നു ഏകലവ്യന്‍റെ ആഗ്രഹം. നീചകുലത്തില്‍പ്പെട്ടവനായതിനാല്‍ ദ്രോണര്‍ ഏകലവ്യനെ ശിഷ്യനായി സ്വീകരിക്കാന്‍ വിസമ്മതിച്ചു. പിന്നീട് ഏകലവ്യന്‍ ഗുരുവിന്‍റെ പ്രതിമയുണ്ടാക്കി അതിനു മുന്നില്‍ വെച്ച് ആയുധവിദ്യ അഭ്യസിക്കുകയും ദ്രോണരുടെ മികച്ച ശിഷ്യനായ അര്‍ജ്ജുനനെ വെല്ലുന്ന പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. ദ്രോണര്‍ ഏകലവ്യനോട് ഗുരുദക്ഷിണയായി വലതുകൈയിലെ പെരുവിരല്‍ ആവശ്യപ്പെട്ടു. യാതൊരു മടിയും കൂടാതെ ഏകലവ്യന്‍ പെരുവിരല്‍ മുറിച്ചു നല്കി. പെരുവിരല്‍ മുറിച്ചുമാറ്റപ്പെട്ട ഏകലവ്യന് അസ്ത്രാഭ്യാസത്തിലും മറ്റുമുണ്ടായിരുന്ന പ്രാവീണ്യം പെരുവിരല്‍ പോയതോടെ നഷ്ടപ്പെട്ടു.ഇതാണ് പുരാണത്തിലെ ഏകലവ്യന്‍. 


പട്ടാള നോവലുകളെഴുതിയിരുന്ന കെ എം മാത്യുവിന്‍െറ തൂലികാനാമവും ഏകലവ്യനായിരുന്നു. ഇതൊന്നുമല്ലാതെ വീക്ഷണം പത്രത്തില്‍ പുതിയൊരു ഇനിഷ്യലുള്ള ഏകലവ്യന്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടു. ഏകലവ്യന്‍ ബി. അതാരാണെന്ന അന്വേഷണം ഒടുവില്‍ എത്തിചേര്‍ന്നത് മനോരമയിലാണ്. 

നിയമസഭയില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെക്കുറിച്ച് പല മാധ്യമപ്രവര്‍ത്തകരും ഫെയ്സ് ബുക്കില്‍ അഭിപ്രായ പ്രകടനം നടത്തുകയുണ്ടായി. അതില്‍ ചില അഭിപ്രായങ്ങള്‍ വ്യക്തിപരവും ചിലത് അവരുടെ രാഷ്ട്രീത നിലപാടുകള്‍ വ്യക്തമാക്കുന്നതുമായിരുന്നു. ഇതേതുടര്‍ത്ത് ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജ് ഇവരുടെ നിലപാടുകളെ അഭിനന്ദിച്ചു കൊണ്ടും നിലപാടുകളും തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിന്‍െറ രാഷ്ട്രീയവും വിശകലനം ചെയ്തുകൊണ്ടും  ഒരു ലേഖനം ദേശാഭിമാനിയില്‍ എഴുതുകയുണ്ടായി. 


ഇതിനു മറുപടിയെന്നോണം വീക്ഷണം പത്രം എഡിറ്റ് പേജില്‍ ഈ ലേഖകരുടെ രാഷ്ട്രീയം വിശകലനം ചെയ്തുകൊണ്ട് ഇവരെല്ലാം പഴയ എസ് എഫ് ഐക്കാരാണെന്നും അതുകൊണ്ട് ഇവരുടെ നിലപാടിലും അഭിപ്രായ പ്രകടനത്തിനും യാതൊരു അത്ഭുതവും ഇല്ളെന്നും സ്വാഭാവികമാണെന്നും സ്ഥാപിച്ചുകൊണ്ട് ലേഖനമെഴുതി. ലേഖകന്‍െറ പേര് ഏകലവ്യന്‍ ബി. പ്രമുഖ ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍ എന്ന് വീക്ഷണം ലേഖകനെ പരിചയപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പഴയ എഫ് എഫ് ഐക്കാരും സി പി എമ്മുകാരും അന്വേഷിച്ച് ലേഖകനെ കണ്ടത്തെി. മനോരമ ന്യൂസ് ചാനലിന്‍െറ കോഴിക്കോട് ഓഫീസില്‍ ജോലി ചെയ്യുന്ന ബിപിന്‍ കെ സിയായിരുന്നു ഏകലവ്യന്‍. 


വീക്ഷണത്തിനു വേണ്ടി മനോരമയിലുള്ളവര്‍ കള്ളപ്പേരില്‍ ലേഖനമെഴുതുന്നതില്‍ തെറ്റുണ്ടോയെന്നതിനപ്പുറം സഹപ്രവര്‍ത്തകരെക്കുറിച്ച് കള്ളപ്പേരില്‍ ലേഖനമെഴുതേണ്ടി വരുന്നത് ഏതു സാഹചര്യത്തിലാണ് എന്നൊരു ചോദ്യമാണ് സ്വാഭാവികമായും ഉയരുന്നത്. 
ഫ്രീഡം ഓഫ് എക്സ്പ്രഷനു വേണ്ടി ഏറ്റവും കൂടുതല്‍ ശബ്ദമുയര്‍ത്തുന്നത് പത്രപ്രവര്‍ത്തകരാണ്. എന്നാല്‍ തൊഴില്‍ മാറ്റി നിര്‍ത്തിയാല്‍ ഒരു പത്രപ്രവര്‍ത്തകന് എത്രത്തോളം അഭിപ്രായ സ്വാതന്ത്ര്യമുണ്ട്? സാധാരണ മനുഷ്യരേക്കാള്‍ കുറവാണ് അതെന്നതാണ് സത്യം.
നിലവില്‍ മിക്കവാറും മാധ്യമസ്ഥാപനങ്ങളൊന്നും ജീവനക്കാര്‍ ഫെയ്സ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതും അതിന്‍െറ പേരില്‍ സ്ഥാപനം ചര്‍ച്ചയിലേക്കു കടന്നു വരുന്നതും അംഗീകരിക്കുന്നില്ല.  പല മാധ്യമപ്രവര്‍ത്തകരും ഇത്തരത്തില്‍ അപരനാമത്തില്‍ ലേഖനമെഴുതുകയും ഫെയ്ക്ക് ഐഡികളുപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുകയും ചെയ്യുന്നുണ്ട്. 


മാധ്യമപ്രവര്‍ത്തനം എന്നത് ഒരു തൊഴിലാണെന്ന് ഇനിയും സമൂഹം അംഗീകരിച്ചിട്ടില്ല എന്നതാണ് സത്യം. മാധ്യമപ്രവര്‍ത്തകന്‍ എന്നത് ഒരു തൊഴിലിന്‍െറ പേരും മാധ്യമപ്രവര്‍ത്തനം എന്നത് ഒരു വ്യവസായവുമാണ്. തൊഴിലിന്‍െറ ഭാഗമായി പല വാര്‍ത്തകളും ചെയ്യേണ്ടി വരും. അന്നന്നുണ്ടാവുന്ന എല്ലാ വാര്‍ത്തകളും റിപ്പോര്‍ട്ടു ചെയ്യുകയും ചര്‍ച്ച ചെയ്യുകയും വേണ്ടി വരും. എന്നാല്‍ സ്വാഭാവികമായും എല്ലാ മാധ്യമപ്രവര്‍ത്തകനും തൊഴിലിനപ്പുറം എല്ലാ വിഷയങ്ങളെക്കുറിച്ചും അഭിപ്രായമുണ്ടായിരിക്കും. തന്‍െറ സ്ഥാപനം ചെയ്യുന്ന എല്ലാ വാര്‍ത്തകളും ഒരിക്കലും അയാളുടെ അഭിപ്രായമോ രാഷ്ട്രീയമോ പ്രതിഫലിപ്പിക്കുന്നതാവണമന്നില്ല. എന്നാല്‍ വായനക്കാര്‍ എല്ലായ്പ്പോഴും ‘മാധ്യമ’ത്തില്‍ ജോലി ചെയ്യുന്ന എല്ലാവരേയും സ്ഥാപനത്തിന്‍െറ രാഷ്ട്രീയം പ്രതിഫലിപ്പിക്കുന്നവരായും ‘മാതൃഭൂമി’യില്‍ ജോലി ചെയ്യുന്ന എല്ലാവരേയും വീരേന്ദ്രകുമാറിന്‍െറ നിഴലായും ഒക്കെയാണ് കാണുന്നത്. സോഷ്യല്‍ മീഡിയയിലെ  ഇടപെടലിനെ വ്യക്തിപരമായ അഭിപ്രായമായും ലേഖനങ്ങളേയും തൊഴില്‍സംബന്ധമായ വാര്‍ത്തകളെ വെറും റിപ്പോര്‍ട്ടിങ് മാത്രമായും കാണുന്നതാണ് സാമാന്യബുദ്ധിയുള്ളവര്‍ക്ക് യോജിക്കുന്ന നിലപാട്. 
മാധ്യമപ്രവര്‍ത്തകര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ , അത് രാഷ്ട്രീയമായാലും സാമൂഹികമായാലും രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യം എല്ലാ മാധ്യമസ്ഥാപനങ്ങളും നല്‍കണം. 


എന്നാല്‍ മനോരമയിലെ ബിപിന്‍ കെ സി ഫ്രീഡം ഓഫ് എക്സ്പ്രഷനു വേണ്ടിയൊന്നുമല്ല ഏകലവ്യന്‍ എന്ന പേരില്‍ ലേഖനമെഴുതിയത്. പരദൂഷണം പറയുമ്പോള്‍ സാമാന്യജനത്തിനു കിട്ടുന്ന ഒരു ആത്മസംതൃപ്തിയുണ്ടല്ളോ, അത് ലഭിക്കാന്‍ വേണ്ടി മാത്രമാണ്. സഹപ്രവര്‍ത്തകരെകുറിച്ചാവുമ്പോള്‍ അതിന്‍െറ തോത് കുടുമായിരിക്കും.  

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments