DustbinMedia

ഹിന്ദു പത്രം പെയ്ഡ് ന്യൂസ് വിവാദത്തില്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരനാണ് അന്വേഷണറിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേരള ശാസ്ത്രസാങ്കേതിക കൗണ്‍സിലിന്‍െറ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. എക്സിക്യൂട്ടീവു് വൈസ് പ്രസിഡന്‍റ് ഡോ. വി. എന്‍. രാജശേഖരന്‍ പിള്ളയും എംഡി നിഷും തമ്മില്‍ 03/ 08/2012 - ന് ഒപ്പിട്ട എഗ്രിമെന്‍റിലെ അഞ്ചാമത്തെ വ്യവസ്ഥയില്‍ പറയുന്നതു് പത്രക്കാരന്മാര്‍ക്കു് hospitality, travel, gifts etc നല്‍കണമെന്നാണ്.

ജനങ്ങളിലേക്ക് പക്ഷപാതമില്ലാതെ വാര്‍ത്തകളത്തെിക്കാന്‍ ചുമതലപ്പെട്ട ജനാധിപത്യത്തിന്‍്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. എന്നാല്‍ മാനേജ്മെന്‍്റിന്‍്റെ രാഷ്ട്രീയ, സാമൂഹിക താത്പര്യങ്ങളനുസരിച്ച് വാര്‍ത്തകള്‍ വളച്ചൊടിക്കുകയും ചില സംഭവങ്ങള്‍ മാത്രം പൊലിപ്പിച്ച് കാട്ടുകയും ചെയ്യന്ന മാധ്യങ്ങളുടെ രീതി ഇപ്പോള്‍ നമുക്കേവര്‍ക്കും സുപരിചതമാണ്. ഇതില്‍ പ്രധാനമാണ് പെയ്ഡ് ന്യൂസ്. വന്‍ വ്യവസായികള്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെ വിവാദമായ ഈ പെയ്ഡ് ന്യൂസ് പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളുമാണ്. എന്നാല്‍ സാധാരണക്കാരന്‍ നല്‍കുന്ന നികുതി പണം അനാവശ്യമായ പരസ്യത്തിന്‍്റെ പേരില്‍ ഒരു പത്രത്തിന് വളഞ്ഞവഴിയില്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിന്‍്റെ തലവനായുള്ള കാലാവധി നീട്ടാന്‍ ഒരാള്‍ ശ്രമിച്ചാലോ. അതും വി.എന്‍. രാജശേഖരന്‍ പിള്ളയെ പോലൊരു പ്രമുഖന്‍. 

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരനാണ് അന്വേഷണറിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേരള ശാസ്ത്രസാങ്കേതിക കൗണ്‍സിലിന്‍െറ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്.   എക്സിക്യൂട്ടീവു് വൈസ് പ്രസിഡന്‍റ് ഡോ. വി. എന്‍. രാജശേഖരന്‍ പിള്ളയും എംഡി നിഷും തമ്മില്‍ 03/ 08/2012 - ന് ഒപ്പിട്ട എഗ്രിമെന്‍റിലെ അഞ്ചാമത്തെ വ്യവസ്ഥയില്‍ പറയുന്നതു് പത്രക്കാരന്മാര്‍ക്കു് hospitality, travel, gifts etc നല്‍കണമെന്നാണ്. 


ഉടമ്പടിയിലെ വിവാദ വ്യവസ്ഥ 
Clause 5
For the additional supports agreed
uponby M/s MD Niche as follows shall be on payment , i.e, Fee-for -service basis and all.third party costs to be borne by KSCSTE: Generating content /maintain KSCSTE website/blog/social media portal, creation (content and design) of advertisements, brouchres, newsletters, reports, etc., , Organise site visits by Journalists
( hospitality, travel, gifts; etc) Coverage out of station events by M/s MD Niche team (travel&
accomadation expenses to be borne by client)

കേരള ശാസ്ത്ര സാങ്കതേിക പരിസ്ഥിതി കൗണ്‍സിലിന്‍്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍്റായിരിക്കെയാണ് തന്‍്റെ കാലാവധി നീട്ടിക്കിട്ടുന്നതിനായി രാജശേഖരന്‍ പിള്ള പ്രമുഖ ദേശീയ മാധ്യമമായ ഹിന്ദുവിന്‍്റെ വഴിവിട്ട സഹായം തേടിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഹൈക്കൊടതി ഉത്തരവ് പ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറി നടത്തിയ ഈ അന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതിനത്തെുടര്‍ന്ന് ഹിന്ദുവിന് കേരള സര്‍ക്കാര്‍ പിഴയും ചുമത്തി. രാജ്യത്ത് തന്നെ ഇത് ആദ്യമായാകും ഇത്തരത്തിലൊരു നടപടി കൈക്കോള്ളുന്നത്. എന്നാല്‍ ഇത്തരത്തിലൊരു അന്വേഷണത്തെക്കുറിച്ചോ അതിന്‍്റെ കണ്ടത്തെലുകളെക്കുറിച്ചോ അറിയില്ളെന്ന നിലപാടാണ് ഹിന്ദു സ്വീകരിച്ചത്. മാത്രവുമല്ല ഒരാളുടെ വ്യക്തിപരമായ നേട്ടത്തിന് അയാളെ പുകഴ്ത്തി വാര്‍ത്തകള്‍ നല്‍കുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അതിന് ശക്തമായ തെളിവുകള്‍ വേണമെന്നുമായിരുന്നു ഹിന്ദു നല്‍കിയ മറുപടി. 

  ഹിന്ദുവിന്‍റെ തിരുവനന്തപുരം എഡീഷനിലെ പത്രങ്ങളിലാണ് വിവാദമായ ലേഖനങ്ങളും മറ്റും പ്രത്യക്ഷപ്പെട്ടത്. പിള്ളയുടെ കാലാവധിയില്‍ കൗണ്‍സില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു ചില റിപ്പോര്‍ട്ടുകള്‍. കോറിഡോര്‍സ് ഓഫ് പവര്‍ എന്ന കോളത്തില്‍ പിള്ളയുടെ കാലാവധി അവസാനിച്ച ശേഷം പിന്‍ഗാമിയെ എങ്ങനെ തെരഞ്ഞെടുക്കും എന്നതിനെക്കുറിച്ചായിരുന്നു മറ്റൊരു റിപ്പോര്‍ട്ട്. ഈ അന്വേഷണത്തെക്കുറിച്ച് അറിയില്ലന്നെ നിലപാടാണ് ഹിന്ദു സ്വീകരിച്ചതെങ്കിലും കഴിഞ്ഞവര്‍ഷം തന്നെ രണ്ട് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ദ സണ്‍ഡേ ഇന്ത്യന്‍ എക്സ്പ്രസും ഈ വര്‍ഷം ജനുവരിയില്‍ ടൈംസ് ഓഫ് ഇന്ത്യയും അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് വാര്‍ത്ത നല്‍കി. എന്നാല്‍ ഏത് പത്രമാണ് എന്ന് വ്യക്തമാക്കിയിരുന്നില്ല. 

ഹൈക്കൊടതിക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ തെളിവുകള്‍ ഇവയാണ്

1. കേരള സയന്‍സ് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിന്‍റെ പ്രതിഫലം കൂടാതെ ഹിന്ദുവിന് ശാസ്ത്ര സാങ്കതേിക പരിസ്ഥിതി കൗണ്‍സില്‍ പരസ്യം പ്രസിദ്ധീകരിച്ചതിന് പ്രതിഫലം നല്‍കി. ഇത് കൗണ്‍സിലിന് നഷ്ടംവരുത്തി. ഇതിന് മുമ്പും ഹിന്ദുവിന് പരസ്യത്തിന്‍റെ പേരില്‍ കൗണ്‍സിലില്‍ നിന്ന് നിരവധി തവണ പ്രതിഫലം നല്‍കിയിട്ടുണ്ടെന്ന് മെംബര്‍ സെക്രട്ടറിയും എക്സ്. കണ്‍ട്രോളറും വ്യക്തമാക്കി. അതിനാല്‍ തന്നെ പിള്ളയുടെ കീഴില്‍ കൗണ്‍സിലിനുണ്ടായ നേട്ടങ്ങളെക്കുറിച്ചും പിള്ളയുടെ കാലാവധി അവസാനിച്ചു കഴിഞ്ഞാല്‍ ഗവണ്‍മെന്‍റിന്‍റെ ശാസ്ത്ര സാങ്കതേിക വകുപ്പിനുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും കഴിഞ്ഞ നാല് മാസങ്ങള്‍ക്കിടയില്‍ നിരവധി ലേഖനങ്ങള്‍ ഹിന്ദു പത്രത്തില്‍ വരുകയും ചെയ്തു. നിരവധി തവണ പത്രത്തിന് ലക്ഷക്കണക്കിന് രൂപ ഇങ്ങനെ നല്‍കിയിട്ടുണ്ട്. ഇത് പെയ്ഡ് ന്യൂസിന് വ്യക്തമായ ഉദാഹരണമാണ്. ഇങ്ങനെ വന്ന പരസ്യങ്ങളെക്കുറിച്ച് മെംബര്‍ സെക്രട്ടറി വിശദമായ പരിശോധന നടത്തണം. എത്ര തുക ചെലവഴിച്ചുവെന്ന് കണ്ടത്തെണം. 

2. ഇത് കൂടാതെ കൗണ്‍സിലിന്‍്റെ പട്ടത്തെ ആസ്ഥാനത്ത് സാമ്പത്തിക വിഭാഗം നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടത്തെിയതായ റിപ്പോര്‍ട്ടുമുണ്ട്. ഇതില്‍ അനാവശ്യമായി പരസ്യങ്ങള്‍ നല്‍കിയതിനെക്കുറിച്ചും പറഞ്ഞിരിക്കുന്നു. 

3. 2013 ജനുവരി പത്താം തിയതി ഹിന്ദുവിന്‍്റെ കേരള മേഖലയിലെ പരസ്യവിഭാഗത്തിന്‍്റെ ചുമതലയുള്ള റീജ്യണല്‍ മാനേജരുടെ അപേക്ഷ പ്രകാരം കേരള സയന്‍സ് കോണ്‍ഗ്രസിനെ സംബന്ധിച്ച പരസ്യം സ്വന്തം നിലക്ക് കൗണ്‍സില്‍ നല്‍കി. കോണ്‍ഗ്രസിനെ സംബന്ധിച്ച് പിആര്‍ഡി എല്ലാ പത്രങ്ങള്‍ക്കും നല്‍കിയ പരസ്യം കൂടാതെയായിരുന്നു ഈ പ്രത്യകേ പരസ്യം. കൗണ്‍സില്‍ പ്രത്യകേമായി നല്‍കിയ കാല്‍പ്പേജ് പരസ്യത്തിന് ദേശീയ തലത്തില്‍ ഈടാക്കുന്ന നിരക്കാണ് നല്‍കിയത്. 18.3 ലക്ഷം രൂപ ഈ പരസ്യത്തിനായി ഹിന്ദുവിന് കൗണ്‍സില്‍ പ്രതിഫലം നല്‍കി. പിആര്‍ഡി നല്‍കിയ പരസ്യത്തിനുള്ള പ്രതിഫലം പത്രം വാങ്ങിയില്ല. പത്രത്തിന്‍്റെ മാനേജ്മെന്‍്റിന്‍്റെ ആവശ്യപ്രകാരം നല്‍കിയ തുകയ്ക്ക് ന്യായീകരണമില്ല. 

ഈ പരസ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹിന്ദുവിന്‍്റെ മറുപടി ഇതായിരുന്നു
പെയ്ഡ് ന്യൂസിനെ ഹിന്ദു ഒരു തരത്തിലും പിന്തുണക്കുന്നില്ല. ഇന്ത്യന്‍ മാധ്യമരംഗത്ത് നിലവിലുള്ള ഈ മോശം പ്രവണത അവസാനിപ്പിക്കാന്‍ ദേശീയ തലത്തില്‍ വരെ പോരാടുന്ന പത്രമാണിത്. എന്നാല്‍ കേരളത്തിലെ ശാസ്ത്ര വിദ്യാഭ്യാസവും ഗവേഷണവും സംബന്ധിച്ച വാര്‍ത്തകളും കൗണ്‍സിലിന്‍്റെ പഠനങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും മറ്റും നല്‍കാന്‍ മുഖ്യമന്ത്രി ചെയര്‍മാനായുള്ള ശാസ്ത്ര സാങ്കതേിക പരിസ്ഥിതി കൗണ്‍സില്‍ തങ്ങളെ സമീപിച്ചിരുന്നു. കേരളത്തില്‍ പ്രസിദ്ധീകരിക്കുന്നതോ പ്രചാരത്തിലുള്ളതോ ആയ ഇംഗ്ലീഷ് പത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രമാണ് ഹിന്ദു. അതിനാലാണ് കൗണ്‍സില്‍ തങ്ങളെ ഇതിനായി സമീപിച്ചത്. ഇത്തരത്തില്‍ നല്‍കിയ ലേഖനങ്ങള്‍ക്കോപ്പം കൗണ്‍സിലിന്‍്റെ പരസ്യങ്ങളും നല്‍കിയിരുന്നു. എന്നാല്‍ ഈ പരസ്യങ്ങളും വാര്‍ത്തയും സാധാരണ വരുന്ന വാര്‍ത്തകളില്‍ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്ന രീതിയിലാണ് ലേഒൗട്ട് തയാറാക്കിയിരുന്നത്. 

  2014 ഫെബ്രുവരി 28ന് ദേശീയ ശാസ്ത്ര ദിനത്തോട് അനുബന്ധിച്ച് ഹിന്ദുവില്‍ ഒരു പേജില്‍ പൂര്‍ണമായും പ്രസിദ്ധീകരിച്ച വാര്‍ത്ത ഉദാഹരണമായി എടുക്കാം. പേജിന്‍റെ ഏറ്റവും മുകളില്‍ സ്പെഷ്യല്‍ മാര്‍ക്കറ്റിങ് ഇനീഷ്യറ്റേീവ് എന്ന് രേഖപ്പെടുത്തിയിരുന്നു. ശാസ്ത്ര അധ്യാപകരുടെ കഴിവുകള്‍ മെച്ചപ്പെടുത്താനും ഗവേഷണം നടത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിനും കൗണ്‍സില്‍ ചെയ്ത ചില പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇതില്‍ പറഞ്ഞിരിക്കുന്നു. ഈ പേജ് തയാറാക്കുന്നതിന് എഡിറ്റോറിയല്‍ വിഭാഗത്തില്‍ നിന്ന് സഹായം തേടിയിരുന്നില്ല, പരസ്യവിഭാഗമാണ് പേജ് പൂര്‍ണമായും തയാറാക്കിയത്. 2013 ഏപ്രില്‍ 18നും ഫോസ്റ്ററിങ് സയന്‍സ്, ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ എന്ന തലക്കെട്ടില്‍ ഒരു സംപൂര്‍ണ പേജായിരുന്നു പ്രസിദ്ധീകരിച്ചത്. 25ാം കേരള ശാസ്ത്ര കോണ്‍ഗ്രസിന്‍്റെ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. 

  ഇത്തരത്തിലുള്ള പേജുകളോ, കേരള സര്‍ക്കാരിന് കീഴിലുള്ള കൗണ്‍സില്‍ ശാസ്ത്ര വിദ്യാഭ്യാസ, ഗവേഷണ മേഖലയില്‍ നടത്തിയ കാര്യങ്ങളെ കേന്ദ്രീകരിച്ച് നല്‍കിയ വാര്‍ത്തകളോ ഒരു തരത്തിലും അസാധാരണമെന്ന വിഭാഗത്തില്‍ പെടുത്താന്‍ കഴിയില്ല. 

  ഹിന്ദുവിന്‍്റെ മറുപടി മാര്‍ക്കറ്റിങ് ഫീച്ചറുകളെക്കുറിച്ചാണ് പറയുന്നത്. എന്നാല്‍ അനാവശ്യ പരസ്യങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല. 

  പി. സായിനാഥിന്‍്റെ നേതൃത്വത്തില്‍ പെയ്ഡ് ന്യൂസിനെതിരേ (പ്രത്യകേിച്ചും മഹാരാഷ്ട്രയില്‍) ഹിന്ദു എഡിറ്റോറിയല്‍ ക്യാംപെയ്നുകള്‍ നടത്തിയിരുന്നു. അതിനാല്‍ തന്നെ കൗണ്‍സിലും ഹിന്ദുവുമായി ബന്ധപ്പെട്ട ഈ ആരോപണങ്ങള്‍ ദുരൂഹം. 

  ഈ റിപ്പോര്‍ട്ട് കൂടാതെ ഹിന്ദുവിന്‍്റെ തിരുവനന്തപുരം എഡീഷനില്‍ നിന്ന് കഴിഞ്ഞവര്‍ഷം ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ച ഒരാള്‍ ഹിന്ദുവിന്‍്റെ എഡിറ്റര്‍മാര്‍ക്ക് എഡീഷനിലെ മോശം എഡിറ്റോറിയല്‍ രീതികളെക്കുറിച്ച് രണ്ട് തവണ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. 2013 ഓഗസ്റ്റില്‍ സിദ്ധാര്‍ഥ് വരദരാജന്‍ എഡിറ്റായിരുന്നപ്പോഴും 2014ല്‍ മാലിനി പാര്‍ഥസാരഥിയും എന്‍. രവിയും തലപ്പത്തുണ്ടായിരുന്നപ്പോഴുമായിരുന്നു ഇത്. എന്നാല്‍ ഇദ്ദഹത്തേിന്‍്റെ കത്തുകള്‍ക്ക് മറുപടികള്‍ ലഭിച്ചില്ല. 

 
ഇതേക്കുറിച്ച് അന്വേഷിച്ച് നല്‍കിയ ചോദ്യങ്ങള്‍ ഇപ്രകാരമാണ്
തിരുവനന്തപുരം എഡീഷന്‍്റെ ഡെപ്യൂട്ടി എഡിറ്ററായിരുന്ന പി. വേണുഗോപാല്‍ പത്രത്തിന്‍്റെ തിരുവനന്തപുരം എഡീഷനിലെ അഴിമതിയെക്കുറിച്ചും പെയ്ഡ് ന്യൂസിനെക്കുറിച്ചും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നോ. ഹിന്ദുവിന്‍്റെ ഉന്നതര്‍ ഈ പരാതികള്‍ അവഗണിച്ചുവെന്നത് ശരിയാണോ. ഇങ്ങനെ സ്ഥാപനത്തെക്കുറിച്ച് പരാതി പറയുന്ന ജോലിക്കാര്‍ക്ക് അതുകൊണ്ട് യാതൊരു ഫലവും ലഭിക്കാറില്ലന്നെത് ശരിയാണോ. എന്താണ് നിങ്ങളുടെ കാഴ്ചപ്പാടുകള്‍. നിങ്ങളില്‍ നിന്ന് മറുപടി ലഭിക്കാത്തതിനാലാണോ പരാതി നല്‍കി പത്ത് മാസങ്ങള്‍ക്ക് ശേഷം വേണുഗോപാല്‍ രാജിവച്ചത്. 

രണ്ട് മാനേജിങ് ഡയറക്ടര്‍മാരും ഇതിന് നല്‍കിയ സംയുക്ത മറുപടി ഇതായിരുന്നു

പി. വേണുഗോപാല്‍ സര്‍ക്കുലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ചേര്‍ന്ന ശേഷം റിപ്പോര്‍ട്ടറായി മാറിയ വ്യക്തിയാണ്. 2014 പകുതിയോടെയാണ് അദ്ദഹേത്തെ ഡെപ്യൂട്ടി എഡിറ്ററായി നിയമിച്ചത്. കുറച്ച് മാസങ്ങള്‍ക്ക് ശേഷം വേണുഗോപാല്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയത്തെുടര്‍ന്ന് ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു, 58 വയസ് അടുത്തപ്പോഴേക്കും വിരമിക്കാനും തീരുമാനിച്ചു. പ്രത്യകേ പരിഗണന നല്‍കി കമ്പനി എല്ലാ ആനുകൂല്യങ്ങളും നല്‍കി വേണുഗോപാലിന്‍്റെ വിരമിക്കല്‍ 2015 ജനുവരി 1 മുതല്‍ പ്രാബല്യത്തിലാക്കി. വിരമിക്കല്‍ ആവശ്യം ഉന്നയിച്ച് വേണുഗോപാല്‍ നല്‍കിയ കത്തില്‍ മേല്‍പ്പറഞ്ഞ തരത്തിലുള്ള ആരോപണങ്ങളൊന്നുമുണ്ടായിരുന്നതുമില്ല. 

  ഹിന്ദുവിന്‍്റെ 136 വര്‍ഷത്തെ ചരിത്രത്തില്‍ പത്രമുണ്ടാക്കിയെടുത്ത വിശ്വാസ്യതയും സത്യസന്ധതയും മൂല്യബോധവും തകര്‍ക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥരൊന്നും ഒരു നടപടിയും പിന്തുടരുന്നില്ലന്നെുറപ്പാക്കാന്‍  ഏറെ സജീവമായ ഒരു സംവിധാനമുണ്ട്. ഉന്നതരെ പ്രതിക്കൂട്ടിലാക്കുന്ന ഇത്തരത്തിലുള്ള ആരോപണങ്ങളെല്ലാം തെറ്റാണ്. പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഉന്നതരുമായി ഏത് തലത്തിലുള്ള ജോലിക്കാര്‍ക്കും നേരിട്ട് ബന്ധപ്പെടാനുള്ള അവസരം നല്‍കാറുണ്ട്.

( The Hoot ലേഖനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്.)

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments