DustbinMedia

ഗോവ, മുംബൈ, പോണ്ടിച്ചേരി, ഹൈദ്രാബാദ്, പുട്ടപര്‍ത്തി എന്നിവിടങ്ങളിലേക്ക് കെഎസ്ആര്‍ടിസി മള്‍ട്ടി ആക്‌സില്‍ ബസ് സര്‍വീസ് ആരംഭിക്കുന്നു

തിരുവനന്തപുരം- കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വ്വീസ് ശൃംഖല വര്‍ധിപ്പിക്കുന്നു. മുംബൈ, ഗോവയിലെ പനാജി, പോണ്ടിച്ചേരി, ഹൈദ്രാബാദ്, തിരുപ്പതി, പുട്ടപര്‍ത്തി, പൂനെ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കാണ് കെഎസ്ആര്‍ടിസി ഉടന്‍ തന്നെ പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. ഇപ്പോള്‍ തമിഴ്‌നാട്ടിലേക്ക് 258 ബസ്സുകള്‍ ഉപയോഗിച്ച് 201 സര്‍വീസുകളും കര്‍ണാടകയിലേക്ക് 198 ബസുകള്‍ ഉപയോഗിച്ച് 141 സര്‍വീസുകളുമാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ഗോവ, ആന്ധ്ര- തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലേക്കും അന്തര്‍സംസ്ഥാന സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അതത് സ്ഥലങ്ങളിലെ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അണ്ടര്‍ ടേക്കിങ്ങുകളുമായി കെഎസ്ആര്‍ടിസി ചര്‍ച്ച നടത്തി ധാരണയായി.

ഉടന്‍ ആരംഭിക്കുന്ന സര്‍വീസുകള്‍
1. ഗോവ സംസ്ഥാനത്തെ കദംബ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി സഹകരിച്ച് കോഴിക്കോട്ട് നിന്ന് പനജിയിലേക്ക്
2. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുമായി സഹകരിച്ച് കോഴിക്കോട് നിന്ന് മംഗലാപുരം, കാര്‍വാര്‍, ഗോവ, പൂനെ വഴി മുംബൈയിലേക്ക്
3. ആന്ധ്ര- തെലങ്കാന സംസ്ഥാനങ്ങളുമായി സഹകരിച്ച് കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന്  ഹൈദ്രാബാദ്, തിരുപ്പതി, പുട്ടപര്‍ത്തി എന്നിവിടങ്ങളിലേക്ക്
4. പോണ്ടിച്ചേരി റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുമായി സഹകരിച്ച് എറണാകുളം- പോണ്ടിച്ചേരി സര്‍വീസ്, തമിഴ്‌നാട് വഴി.

ഇത് കൂടാതെ കോട്ടയത്ത് നിന്ന് ചെന്നൈയിലേക്കും തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും സര്‍വീസുകള്‍ ആരംഭിക്കും.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments