DustbinMedia

ഇനി ഫേസ്ബുക്ക് വഴി പണവും അയക്കാം!- വീഡിയോ കണ്ടുനോക്കൂ

ഫേസ്ബുക്ക് വഴി പണം അയക്കുന്നതിലെ സുരക്ഷയെക്കുറിച്ച് ആരും പേടിക്കേണ്ടതില്ലെന്നും ഒരു ദിവസം ലക്ഷക്കണക്കിന് പണമിടപാടുകള്‍ പരസ്യം, പ്രൊമോഷന്‍, ഗെയിമുകള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി തങ്ങള്‍ നടത്തുന്നതാണെന്നും ഫേസ്ബുക്ക് ഉറപ്പ് നല്‍കുന്നു.

ന്യൂയോര്‍ക്ക്- പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്കായി പുതിയൊരു സൗകര്യവും ഒരുക്കിയിരിക്കുന്നു. ഫേസ്ബുക്കിന്റെ മെസഞ്ചര്‍ ആപ്ലിക്കേഷന്‍ വഴി പണമയക്കാനുള്ള സൗകര്യമാണ് ഫേസ്ബുക്ക് തയാറാക്കിയിരിക്കുന്നത്. ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് ഈ സൗകര്യം ഉപയോഗിച്ച് ആര്‍ക്കും പണമയക്കാന്‍ കഴിയും. തീര്‍ത്തും സൗജന്യമായാണ് ഈ സേവനം ഉപഭോക്താക്കള്‍ക്കായി ഫേസ്ബുക്ക് നല്‍കുക. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമോ ആപ്പിള്‍ ഐഒഎസ് സിസ്റ്റമോ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ വഴിയും ഡെസ്‌ക്ടോപ് കമ്പ്യൂട്ടറുകള്‍ വഴിയും ഇത്തരത്തില്‍ പണമയക്കാന്‍ കഴിയും.

  വരും മാസങ്ങളിലായി യുഎസിലുള്ള ഉപഭോക്താക്കള്‍ക്കാണ് ആദ്യം ഈ സൗകര്യം ഫേസ്ബുക്ക് ലഭ്യമാക്കുക. പിന്നാലെ അന്താരാഷ്ട്ര തലത്തിലേക്കും ഇത് വ്യാപിപ്പിക്കും. ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഫോട്ടോകളും സ്റ്റിക്കേഴ്‌സും മറ്റും പോസ്റ്റ് ചെയ്യാനുള്ള ബട്ടണ് സമീപം സൈന്‍ കാണും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ എത്ര തുക അയക്കണമെന്ന് എഴുതാം. പിന്നീട് വലത് വശത്ത് മുകളിലായി ഡെബിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കണം. അപ്പോള്‍ ഒരു പിന്‍കോഡ് ലഭിക്കും. പിന്നീട് പണമയക്കുമ്പോഴേക്കും ഈ നമ്പര്‍ ഉപയോഗിച്ചാല്‍ മതി.

  ഫേസ്ബുക്ക് വഴി പണം അയക്കുന്നതിലെ സുരക്ഷയെക്കുറിച്ച് ആരും പേടിക്കേണ്ടതില്ലെന്നും ഒരു ദിവസം ലക്ഷക്കണക്കിന് പണമിടപാടുകള്‍ പരസ്യം, പ്രൊമോഷന്‍, ഗെയിമുകള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി തങ്ങള്‍ നടത്തുന്നതാണെന്നും ഫേസ്ബുക്ക് ഉറപ്പ് നല്‍കുന്നു.

https://www.youtube.com/watch?v=kLPyrMvr970

 

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments