DustbinMedia

ഇന്‍ഡിക്കക്ക് പകരക്കാരന്‍ കൈറ്റ്

ഹ്യുണ്ടായി ഐ 10 , മാരുതി വാഗണ്‍ ആര്‍ , ഷെവര്‍ലെ ബീറ്റ് , ഹോണ്ട ബ്രിയോ എന്നിവര്‍ എതിരാളികള്‍. സെസ്റ്റിന്റേതുപോലെ അധുനിക സൗകര്യങ്ങള്‍ കൈറ്റില്‍ പ്രതീക്ഷിക്കാം. നാല് മുതല്‍ അഞ്ച് ലക്ഷം വരെയായിരിക്കും വില.

മുംബൈ: സെസ്റ്റിനും ബോള്‍ട്ടിനും പുറകെ ടാറ്റാ മോട്ടോഴ്‌സ് പുതിയ കോംപാക്ട് കാര്‍ ഇറക്കുന്നു. ഇന്‍ഡിക്കക്ക് പകരക്കാരനായാണ് കൈറ്റ് എന്ന പേരില്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കാര്‍ വിപണിയിലത്തെുക. ഡീസല്‍, പെട്രോള്‍ വകഭേദങ്ങളുണ്ട്. ടാറ്റ പുതുതായി വികസിപ്പിച്ച 1400 സിസി , മൂന്ന് സിലിണ്ടര്‍ കോമണ്‍ റയില്‍ എന്‍ജിനായിരിക്കും ഇതിനെന്നാണ് സൂചന.  പുതിയ 1200 സിസി പെട്രോള്‍ എന്‍ജിനും പ്രതീക്ഷിക്കാം അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സും മാരുതിയുടെ സെലേറിയോയുമായി മത്സരിക്കാന്‍ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ( എഎംടി) പതിപ്പും ഉണ്ടാകും.

  ഹ്യുണ്ടായി ഐ 10 , മാരുതി വാഗണ്‍ ആര്‍ , ഷെവര്‍ലെ ബീറ്റ് , ഹോണ്ട ബ്രിയോ എന്നിവര്‍ എതിരാളികള്‍. സെസ്റ്റിന്റേതുപോലെ അധുനിക സൗകര്യങ്ങള്‍ കൈറ്റില്‍ പ്രതീക്ഷിക്കാം. നാല് മുതല്‍ അഞ്ച് ലക്ഷം വരെയായിരിക്കും വില. ഇന്‍ഡിക്കയുടെ പരിഷ്‌കരിച്ച പ്‌ളാറ്റ്‌ഫോമില്‍ വിശാലമായ പാസഞ്ചര്‍ ക്യാബിന്‍ , ലഗേജ് സ്‌പേസ് എന്നിവ കൈറ്റിനും ഉണ്ടാകും. 2015 അവസാനം നിരത്തിലത്തെും.

  കൈറ്റിന്റെ വരവോടെ പതിനാറ് വര്‍ഷമായി വിപണിയില്‍ തുടരുന്ന ഇന്‍ഡിക്ക ഓര്‍മയാകും. ടാറ്റയുടെ ആദ്യ പാസഞ്ചര്‍ കാറായ ഇന്‍ഡിക്ക 1998 ലാണ് വിപണിയിലത്തെിയത്. ടാക്‌സി മേഖലയില്‍ അംബാസഡറിനെ പിന്തള്ളാന്‍ കഴിഞ്ഞതാണ് അന്ന് ഇന്‍ഡിക്കക്ക് ഗുണമായത്.

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments