DustbinMedia

കുട്ടികളുടെ പഠനസഹായിയായി ഇനി റോബോട്ടും- ഒപ്പം പഠിക്കുന്ന തോഴന്‍ റോബോട്ടിന്റെ വീഡിയോ കാണാം

58 സെന്റീമീറ്റര്‍ മാത്രം ഉയരമാണ് ഈ റോബോട്ടിനുള്ളത്

വാഷിങ്ടണ്‍- അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിന് സഹായിയാകാന്‍ റോബോട്ടും. പോര്‍ട്ട്‌ലന്‍ഡില്‍ നടന്നുവരുന്ന ഹ്യുമണ്‍ റോബോട്ട് ഇന്ററാക്ഷന്‍ കോണ്‍ഫറന്‍സിലാണ് കൊ-റൈറ്റര്‍ എന്ന ഈ റോബോട്ടിനെ അവതരിപ്പിച്ചത്. കാഴ്ചയില്‍ മനുഷ്യരെപ്പോലെയുള്ള റോബോട്ടിനെയാണ് (ഹ്യൂമനോയിഡ്) സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇപിഎഫ്എല്ലിലെ ഗവേഷകര്‍ നിര്‍മിച്ചിരിക്കുന്നത്. പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റുള്ളവരെ പഠിപ്പിക്കാന്‍ താത്പര്യമുണ്ടായിരിക്കും എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ്  ഈ റോബോട്ടിന്റെ നിര്‍മാണം.

  ഒരു ക്ലാസില്‍ പഠനത്തില്‍ ഏറ്റവും പിന്നിലുള്ള വിദ്യാര്‍ഥിയുടെ അവസ്ഥയായിരിക്കും ഈ റോബോട്ടിനുള്ളത്. ഈ റോബോ സുഹൃത്തിനെ പഠിപ്പിക്കാനുള്ള ചുമതല വിദ്യാര്‍ഥികള്‍ക്ക് നല്‍കും. വിദ്യാര്‍ഥികളുടെ നിര്‍ദേശമനുസരിച്ച് ക്രമേണ റോബോട്ട് പഠിക്കും. ഇതനുസരിച്ച് പഠിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ മികവും മെച്ചപ്പെടും.

  58 സെന്റീമീറ്റര്‍ മാത്രം ഉയരമാണ് ഈ റോബോട്ടിനുള്ളത്. ടാബ്ലെറ്റ് കമ്പ്യൂട്ടറും മറ്റുമുപയോഗിച്ച് റോബോട്ടിനെ നിയന്ത്രിക്കാനും കഴിയും. റോബോട്ടിന്റെ വികാസം പൂര്‍ണമായിട്ടില്ല. പ്രൈമറി സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ റോബോട്ടിനെ ഉപയോഗിക്കുന്നുണ്ട്. ഒരു വിദ്യാര്‍ഥിയെ മാത്രം കേന്ദ്രീകരിച്ച രീതിയില്‍ റോബോട്ടിനെ പ്രവര്‍ത്തനത്തിലേര്‍പ്പെടുത്താനും കഴിയും.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments