DustbinMedia

ഐഎസ്എല്‍: സച്ചിന്‍-സൗരവ് ഫൈനല്‍

പനാജി : തൊഴിച്ചതില്‍ പാതി പുറത്തേക്ക് പോയതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കളിക്കാരായ എഫ്സി ഗോവ വെറും കാണികളായി. ഇതോടെഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍്റെ ആദ്യ ഫൈനലില്‍ ഏറ്റുമുട്ടാനുള്ള അവസരം സച്ചിന്‍െറ കേരളാ ബ്ളാസ്റ്റേഴ്സിനും സൗരവ് ഗാംഗുലിയുടെ അത്ലറ്റികോ ഡി കൊല്‍ക്കക്കും കിട്ടി. ബുധനാഴ്ച നടന്ന രണ്ടാം പാദ സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത· എഫ്സി ഗോവയെ ഗാലറിയില്‍ കയറിയത്.


പനാജി : തൊഴിച്ചതില്‍ പാതി പുറത്തേക്ക് പോയതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കളിക്കാരായ എഫ്സി ഗോവ വെറും കാണികളായി. ഇതോടെ  ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍്റെ ആദ്യ ഫൈനലില്‍ ഏറ്റുമുട്ടാനുള്ള അവസരം സച്ചിന്‍െറ കേരളാ ബ്ളാസ്റ്റേഴ്സിനും സൗരവ് ഗാംഗുലിയുടെ അത്ലറ്റികോ ഡി കൊല്‍ക്കക്കും കിട്ടി. ബുധനാഴ്ച നടന്ന രണ്ടാം പാദ സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത· എഫ്സി ഗോവയെ ഗാലറിയില്‍ കയറിയത്.  ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ആധികാരികമായാണ് കൊല്‍ക്കത്ത ജയിച്ചത്. ആദ്യപാദ സെമിയില്‍ ഇരു ടീമുകളും ഗോള്‍ അടിച്ചില്ല. ഇതോടെയാണ്·കളി കാര്യമായതും പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നതും.   ഇരുടീമുകളും മികച്ച കളിയായിരുന്നു ആദ്യാവസാനം പുറത്തെടുത്തത്. സൂപ്പര്‍ താരം ഫിക്ക്രു ഇല്ലാതെയാണ് കൊല്‍ക്കത്ത· കളിക്കാന്‍ ഇറങ്ങിയത്. നിശ്ചിത സമയത്തും അധിക സമയത്തും രണ്ടുടീമുകളും ഗോള്‍ നേടിയില്ല. ഗോവയ്ക്കായി കിക്കെടുത്ത· രണ്ട് താരങ്ങള്‍ അവരുടെ അവസരം തുലച്ചു. ആദ്യം ജോസ്മിയെടുത്ത കിക്കില്‍ പന്ത് കൊല്‍ക്കത്തയുടെ· വലക്ക് മുകളിലൂടെ പോയി. നഷ്ടമായ മറ്റൊരു കിക്ക്  സോഹിബ് ഇസ്ലാം അമിരിയുടെതായിരുന്നു. മൂന്നാം കിക്കെടുത്ത· അമിരിയുടെ പന്ത് പോസ്റ്റില്‍ തട്ടി പുറത്തേക്ക്. എന്നാല്‍ മറുവശത്ത·് കൊല്‍ക്കത്തയുടെ കിക്കുകളെല്ലാം ഗോവന്‍ വലയില്‍ വീണതോടെ കാര്യത്തിന് തീരുമാനമായി. എഫ്സി ഗോവയുടെ ആന്ദ്രേ സാന്‍േറാസ് ആണ് കളിയിലെ കേമന്‍. എമേര്‍ജിംഗ് പ്ളെയറായി ഗോവയുടെ മന്ദര്‍റാവു ദേശായിയെയും ഫിറ്റസ്റ്റ് പ്ളെയറായി റോമിയോ ഫെര്‍ണാണ്ടസിനെയും തെരഞ്ഞെടുത്തു. 
 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments