DustbinMedia

ആശമാര്‍ക്ക് ആശ മാത്രം; ജീവിക്കാന്‍ ഗതിയില്ല

ദിവസം നാല് മണിക്കൂര്‍ വീതം ആഴ്ചയില്‍ മൂന്ന് ദിവസം ജോലി ചെയ്താല്‍ മതിയെന്ന വ്യവസ്ഥയിലാണ് തുശ്ചമായ തുക പ്രതിഫലം നിശ്ചയിച്ചത്. എന്നാല്‍ ഇപ്പോള്‍ ആരോഗ്യവകുപ്പിന്‍െറ സര്‍വെ അടക്കം ആഴ്ചയില്‍ ഏഴ് ദിവസം ചെയ്താലും തീരാത്തത്ര ജോലി ഇവര്‍ക്കുണ്ട്. പാലിയേറ്റീവ് കെയര്‍ മുതല്‍ ക്ളോറിനേഷന്‍, സാനിറ്റേഷന്‍, ന്യൂട്രീഷ്യന്‍ തുടങ്ങി കൊതുകുനശീകരണം വരെ ആശാ വര്‍ക്കര്‍മാരുടെ ചുമതലയിലാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: രാജ്യവ്യാപകമായ സമരമാണ് അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റുകള്‍ അഥവാ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്നത്. ജനങ്ങള്‍ക്ക് ആവശ്യമുള്ള ഘട്ടങ്ങളില്‍ സേവനം നല്‍കാന്‍ പരിശീലനം സിദ്ധിച്ച സാമൂഹ്യാരോഗ്യ സന്നദ്ധ പ്രവര്‍ത്തകരാണ് ആശാ വര്‍ക്കര്‍മാര്‍.  

പ്രധാനമായും പ്രവര്‍ത്തിക്കുന്നതെങ്കിലും പകര്‍ച്ചവ്യാധികളുടെയും,ജീവിത ശൈലീ രോഗങ്ങളുടെയും ഇരട്ടി ഭാരം പേറേണ്ടി വരുന്ന കേരളത്തിലെ ആരോഗ്യ രംഗത്തുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പകര്‍ച്ചവ്യാധി നിയന്ത്രണത്തിലും,ജീവിതശൈലി രോഗങ്ങള്‍ കണ്ടത്തൊനും നിയന്ത്രിക്കാനും ആശാ വര്‍ക്കര്‍മാര്‍ ശ്രദ്ധിക്കുന്നു. ഇതിനായി സര്‍ക്കാര്‍ ഇവര്‍ക്ക് പരിശീലനവും ഗവ.നല്‍കുന്നു. ആരോഗ്യം സംബന്ധിച്ച വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് സേവനമത്തെിക്കാന്‍ അതാതു പ്രദേശങ്ങളില്‍ നിന്നാണ് ആശാ വര്‍ക്കര്‍മാരെ തെരഞ്ഞടുക്കുന്നത്. നമ്മുടെ ആരോഗ്യം കാക്കുന്ന ഇവരുടെ സ്ഥിതി അറിയണ്ടേ. ഒരു കുഞ്ഞിനെ പ്രതിരോധ കുത്തിവെയ്പിന് എത്തിച്ചാല്‍ 20 രൂപ. ഗര്‍ഭിണിയെ ഒമ്പത് മാസം പരിപാലിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവിപ്പിച്ചാല്‍ 600 രൂപ. ആരോഗ്യകേന്ദ്രത്തില്‍ ദിവസം മുഴുവന്‍ നിന്ന് പോളിയോ തുള്ളി മരുന്ന് നല്‍കിയാല്‍ 75 രൂപ. ഒരു വീട്ടില്‍ കയറി പകര്‍ച്ചവ്യാധികള്‍ക്കും മറ്റുമെതിരെ ബോധവത്ക്കരണം നടത്തിയാല്‍ 75 പൈസ. കേരളത്തിന്‍െറ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന 28944 ആശാ വര്‍ക്കര്‍മാര്‍ക്ക് കിട്ടുന്ന പ്രതിഫലമാണിത്. സ്ര്‍ക്കാര്‍ നല്‍കുന്ന പരിഗണനയുടെ ഫലമായി 31500ല്‍ നിന്ന് വര്‍ക്കര്‍മാരുടെ എണ്ണം നന്നായി കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയില്‍ നിന്നാണ് ഇവര്‍ക്ക് ഇന്‍സെന്‍റീവ് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ 900 രൂപ വീതം നല്‍കും. എല്ലാം കൂടി ശരാശരി മാസം 2500 തികഞ്ഞാല്‍ ഭാഗ്യം. ഒമ്പത് മാസം കൃത്യമായി മരുന്നുകളും പരിശോധനകളും നടത്തികൊണ്ടു നടക്കുന്ന ഗര്‍ഭിണി അവസാന നിമിഷം സ്വകാര്യ ആശുപത്രിയിലേക്ക് പോയാല്‍ ആശാ വര്‍ക്കറുടെ 300 രൂപ സര്‍ക്കാര്‍ കൊണ്ടുപോകും. മാസങ്ങള്‍ കൂടുമ്പോള്‍ എന്നെങ്കിലുമൊരിക്കല്‍ കുറച്ചുപണം ഒന്നിച്ചു നല്‍കുകയാണ് സര്‍ക്കാരിന്‍െറ ശൈലി.

2013 ലെ ബജറ്റില്‍ 700 രൂപ ഓണറേറിയം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ളത് ഇനിയും നല്‍കിയിട്ടില്ല. 2014ല്‍ ഓണറേറിയം 900 രൂപയാക്കി. അത് ഏപ്രില്‍ മുതല്‍ കിട്ടേണ്ടതാണ്. പക്ഷേ സെപ്റ്റംബര്‍ മുതലുള്ളത് നല്‍കൂ എന്നാണ് അധികൃതരുടെ നിലപാട്. 2012 ലെ പണം കഴിഞ്ഞ ഓണത്തിനാണ് നല്‍കിയത്. ജീവിക്കാന്‍ ഗതിയില്ലാതായതോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കേഴ്സ് ഫെഡറേഷന്‍െറ നേതൃത്വത്തില്‍ രാപകല്‍ സത്യാഗ്രഹ സമരം നടത്തുകയാണിവര്‍. കഴിഞ്ഞ എട്ടിനാണ് സമരം തുടങ്ങിയത്. ഇന്‍സെന്‍റീവും ഓണറേറിയവുമൊക്കെ ഒഴിവാക്കി മാസം പതിനായിരം രൂപ വീതം നല്‍കണമെന്നാണ് ആവശ്യം. 1000 പേര്‍ക്ക് ഒരു ആശാ വര്‍ക്കര്‍ എന്ന നിലയിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പദ്ധതി തുടങ്ങിയത്.

ദിവസം നാല് മണിക്കൂര്‍ വീതം ആഴ്ചയില്‍ മൂന്ന് ദിവസം ജോലി ചെയ്താല്‍ മതിയെന്ന വ്യവസ്ഥയിലാണ് തുശ്ചമായ തുക പ്രതിഫലം നിശ്ചയിച്ചത്. എന്നാല്‍ ഇപ്പോള്‍ ആരോഗ്യവകുപ്പിന്‍െറ സര്‍വെ അടക്കം ആഴ്ചയില്‍ ഏഴ് ദിവസം ചെയ്താലും തീരാത്തത്ര ജോലി ഇവര്‍ക്കുണ്ട്. പാലിയേറ്റീവ് കെയര്‍ മുതല്‍ ക്ളോറിനേഷന്‍, സാനിറ്റേഷന്‍, ന്യൂട്രീഷ്യന്‍ തുടങ്ങി കൊതുകുനശീകരണം വരെ ആശാ വര്‍ക്കര്‍മാരുടെ ചുമതലയിലാക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി പടരാതിരിക്കാനുള്ള ശ്രമങ്ങളില്‍ നിര്‍ണായകമായ പങ്കും ഇവര്‍ക്കുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ആവശ്യമായ പരിഗണന നല്‍കുന്നില്ളെന്ന് സമരം നയിക്കുന്ന സംസ്ഥാന പ്രസിഡന്‍റ് അഡ്വ. തുളസി ആരോപിക്കുന്നു. കേന്ദ്രകമ്മറ്റിയംഗം വി.വി. പ്രസന്നകുമാരി, ടി.പി. പ്രേമ, പ്രഭാവതി എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments