DustbinMedia

ഡബിള്‍ സെഞ്ചുറിയോടെ ഗെയ്‌ലിന്റെ സംഹാരതാണ്ഡവം- സിംബാബ്വെയ്ക്ക് 373 റണ്‍സ് വിജയലക്ഷ്യം

കാന്‍ബെറ- ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡബിള്‍ സെഞ്ചുറി സ്വന്തമാക്കിയ ക്രിസ് ഗെയ്‌ലിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ സിംബാബ്വെയ്‌ക്കെതിരേ വെസ്റ്റിന്‍ഡീസിന് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 372 റണ്‍സ് സ്വന്തമാക്കി. ഫോം നഷ്ടപ്പെട്ട് ഉഴറിയിരുന്ന ഗെയ്ല്‍ വിരമിക്കണമെന്നുള്ള മുറവിളി ഉയര്‍ന്ന് തുടങ്ങിയിരുന്നു. ഇതിനിടയിലാണ് വെറും 147 പന്തുകളില്‍ ഗെയില്‍ 215 റണ്‍സ് സ്വന്തമാക്കിയത്. ഇന്നിങ്‌സിലെ അവസാന പന്തില്‍ കൂറ്റനടിക്ക് മുതിര്‍ന്ന് പുറത്തായെങ്കിലും നിരവധി റെക്കോഡുകളും ഗെയില്‍ പിടിയിലൊതുക്കി. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന ഗ്യാരി കേസ്റ്റന്റെ റെക്കോഡാണ് (188) ഗെയ്ല്‍ പഴങ്കഥയാക്കിയത്. 1996ല്‍ യുഎഇക്കെതിരേയായിരുന്നു കേസ്റ്റന്റെ ഈ ഇന്നിങ്‌സ്.

  ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ഇന്ത്യക്കാരനല്ലാത്ത ആദ്യ താരവുമായി ഗെയില്‍.   ആദ്യ ഡബിള്‍ സെഞ്ചുറി നേടിയത സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. പിന്നാലെ രണ്ട് തവണ രോഹിത് ശര്‍മയും ഒരു തവണ വീരേന്ദര്‍ സേവാഗും 200 മാര്‍ക്ക് പിന്നിട്ടു.   ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ താരങ്ങളില്‍ ഇന്ത്യയുടെ വീരേന്ദര്‍ സേവാഗിനും (264) വീരേന്ദര്‍ സേവാഗിനും (219) പിന്നില്‍ മൂന്നാമതുമെത്തി ക്രിസ് ഗെയ്ല്‍.

  മര്‍ലോണ്‍ സാമുവല്‍സിനൊപ്പം (156 പന്തില്‍ 133) ഗെയില്‍ പടുത്തുയര്‍ത്തിയ കൂട്ടുകെട്ട് ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോഡും സ്വന്തമാക്കി. ഇരുവരും ചേര്‍ന്ന് 372 റണ്‍സാണ് അടിച്ചുകൂട്ടിയത്. സ്‌കോര്‍ബോര്‍ഡ് തുറക്കുന്നതിന് മുമ്പ് തന്നെ സഹ ഓപ്പണര്‍ ഡ്വെയ്ന്‍ സ്മിത്തിനെ നഷ്ടമായ ശേഷം ക്രീസില്‍ പിടിച്ച് നിന്ന് ബാറ്റ് ചെയ്ത ഗെയില്‍ സാമുവല്‍സ് പിന്തുണ നല്‍കിയതോടെ ടോപ് ഗിയറിലേക്ക് മാറുകയായിരുന്നു. ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന റെക്കോഡ് എബി ഡിവില്ലിയേഴ്‌സിനും രോഹിത് ശര്‍മയ്ക്കുമൊപ്പം 16 സിക്‌സറുകളോടെ പങ്കുവയ്ക്കാനും ഗെയിലിനായി.

  105 പന്ത് നേരിട്ടാണ് ഗെയില്‍ സെഞ്ചുറി തികച്ചത്. എന്നാല്‍ പിന്നീട് നേരിട്ട 33 പന്തില്‍ അടുത്ത സെഞ്ചുറിയും ഗെയ്ല്‍ തികച്ചു! ആകെ പത്ത് ബൗണ്ടറികളും ഗെയിലിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

 

Share this article

Dustbin Media

Dustbin Media is not just another normal online newspaper. We take out the news of common man (which all the conventional media dump in their dustbin) and bring to the society.

Related posts

നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Dustbin Media - യുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments